ഇരിങ്ങാലക്കുട : കഴിഞ്ഞ 7 വർഷത്തോളം സേനയിൽ സേവനമനുഷ്ഠിച്ച തൃശൂർ റൂറൽ ജില്ലയിലെ K9 പോലീസ് ഡോഗ് സ്ക്വാഡിലെ ഏറ്റവും മിടുക്കിയായ നായ്ക്കളിൽ ഒന്നായ ഹണി ഇനി ഓർമ്മ. കരൾ രേഗത്തെ തുടർന്ന് 25 ദിവസമായി മണ്ണുത്തി വെറ്റിനറി ആശുപ്തരിയിൽ ചികിത്സയിൽ ആയിരുന്ന ഹണി രോഗം മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച മരണപ്പെടുകയായിരുന്നു. ഹണിയുടെ ഹാൻഡ്‌ലേഴ്‌സ് അജീഷ്, അനീഷ് എന്നിവരായിരുന്നു. ഹണിയുടെ വേർപാട് പോലീസ് സേനക്ക് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്ത്.
തൃശൂർ റൂറൽ ജില്ലയിലെ K9 സ്ക്വാഡിലെ അംഗമായ ലാബ്രഡോർ ഇനത്തിൽപ്പെടുന്ന ഹണി 2016 ഡിസംബർ മാസത്തിൽ ഹരിയാനയിൽ നിന്നും 9 മാസത്തെ ട്രാക്കർ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കി 2017 സെപ്തംബർ മാസത്തിൽ ലോക്കൽ പോലീസിൽ അംഗമാകുകയായിരുന്നു. 2018 മാർച്ച് മാസം മുതൽ തൃശൂർ റൂറൽ K9 സ്ക്വാഡ് അംഗമായിരുന്നു.
തൃശൂർ റൂറൽ ജില്ലയിൽ നിരവധി മോഷണക്കേസ്സുകളിൽ തെളിവുകൾ ലഭിക്കുന്നതിനും കൊലപാതക കേസ്സുകളിൽ തുമ്പുണ്ടാക്കുന്നതിനും ഹണിയുടെ സേവനം വിസ്മരിക്കാവുന്നതല്ല.
തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ പ്രതികൾ നടത്തിയ തുമ്പൂർ പള്ളി മോഷണക്കേസ്സ്. ചാലക്കുടി ഇടശ്ശേരി ജ്വല്ലറി മോഷണക്കേസ്സ് തുടങ്ങിയ കേസ്സുകളിൽ വളരെ പ്രധാനപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിൽ ഹണിയുടെ പങ്ക് നിർണ്ണായകമാണ്.
മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടൻ ബസാർ ദേശത്ത് പി.വെമ്പല്ലൂര മനയത്ത് വീട്ടില്വ ബൈജു മകൻ ബിജിത്ത് എന്നയാളെ അതിഥി തൊഴിലാളികൾ കൊലപ്പെടുത്തിയ കേസ്സിൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിൽ ഹണിക്ക് ബഹു കേരള DGP യുടെ ബാഡ്‌ജ് ഓഫ് ഓണർ 2019-ൽ ലഭിച്ചിട്ടുണ്ട്.
2020-ൽ ഹണിയുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി കേരള DGP as Excellency Reward മെഡൽ ലഭിച്ചിട്ടുണ്ട്.
ചാവക്കാട് തിരുവത്ര കാഞ്ഞിരപറമ്പിൽ ജയപ്രകാശിൻെറ വീട്ടമറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ കത്തിച്ച കേസ്സിൽ സംഭവ സ്ഥലത്ത് വന്ന ഹണി സംഭവസ്ഥലത്ത് നിന്നും മണലിൽ പതിഞ്ഞ പ്രതിയുടെ കാൽ പാദത്തിൻെറ പ്രിൻറിൽ നിന്നും മണം പിടിച്ച് പ്രതിയുടെ വീട്ടിൽ എത്തിച്ചേർന്ന സംഭവവും ഹണിയുടെ പ്രവർത്തനങ്ങളിൽ മികവുറ്റയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ.പി.എസ്, അഡീഷണൽ എസ്.പി വി.എ ല്ലാസ് എന്നിവർ അന്തിമോപചാരം അർപിച്ചു. തൃശ്ശുർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. അബ്ദുൽ ബഷീർ, ഇരിങ്ങാലക്കുട സബ്ഡിവിഷൻ ഡി.വൈ.എസ്.പി. കെ.ജി.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com