ഇരിങ്ങാലക്കുട : തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, അവരുടെ ക്ഷേമവും ആനുകൂല്യവും കവരുന്ന നടപടികളിൽ നിന്നും പിന്മാറുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ ദ്രോഹനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 2025 ജനുവരി 17 ന് എ.ഐ.ടി.യു.സി യുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ 1 ലക്ഷം തൊഴിലാളികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വടക്കൻ മേഖല ജാഥയ്ക്ക് ഡിസംബർ 17 ചൊവാഴ്ച വൈകിട്ട് 5.30 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നല്കുന്നു.
സമരത്തിന്റെ പ്രചരണാർത്ഥം എ.ഐ.ടി.യു.സി സംസ്ഥാന നേതാക്കൾ നയിക്കുന്ന രണ്ട് മേഖലാജാഥകൾ പര്യടനം നടത്തുന്നുണ്ട്. ഡിസംബർ 10 ന് ആരംഭിച്ച് 17 ന് സമാപിക്കുന്ന വിധത്തിലാണ് ജാഥകൾ പര്യടനം നടത്തിവരുന്നത്. സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് ക്യാപ്റ്റനും കെ.കെ. അഷ്റഫ് വൈസ് ക്യാപ്റ്റനും കെ.ജി. ശിവാനന്ദൻ ഡയറക്‌ടറുമായ വടക്കൻ മേഖല ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് 17-ന് ഇരിങ്ങാലക്കുടയിൽ സമാപിക്കും. എറണാകുളത്തുനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത് ഡിസംബർ 17 ന് സമാപിക്കും.
തൃശ്ശൂർ ജില്ലയിൽ 17 ന് പര്യടനം നടത്തുന്ന വടക്കൻ മേഖല ജാഥയ്ക്ക് 9.30 ന് ചേലക്കര, 11.30 ന് തൃശ്ശൂർ, 3.00 ന് വാടാനപ്പിള്ളി, 4.00 ന് പെരിങ്ങോട്ടുകര, 5.30 ന് ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം CPI സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എം പി നിർവ്വഹിക്കും. ജാഥാ ക്യാപ്റ്റൻ ടി.ജെ. ആഞ്ചലോസ്, വൈസ് ക്യാപ്റ്റൻ കെ.കെ. അഷ്റഫ്, ഡയറക്‌ടർ കെ.ജി. ശിവാനന്ദൻ, ജാഥാ അംഗങ്ങളായ ആർ. പ്രസാദ്, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. മല്ലിക, സി.കെ. ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ.സി. ജയപാലൻ, എലിസബത്ത് അസീസി, കെ.വി.കൃഷ്‌ണൻ, പി.കെ. മൂർത്തി, പി.സുബ്രഹ്മണ്യൻഎന്നി വരും ജില്ലാ ഭാരവാഹികളായ ജില്ലാ പ്രസിഡൻ്റ് ടി.കെ. സുധീഷ്, ഇ.ടി. ടൈസൺ മാസ്റ്റർ എം എൽ എ , ലളിത ചന്ദ്രശേഖരൻ, ടി.ആർ. ബാബുരാജ്, എ.എസ്. സുരേഷ്‌ബാബു എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. മണി അദ്ധ്യക്ഷനാകും. കൺവീനർ കെ.കെ. ശിവൻ സ്വാഗതവും ട്രഷറർ മോഹനൻ വലിയാട്ടിൽ നന്ദിയും പറയും. ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കുന്ന സമാപന സമ്മേ ളനം വിജയകരമാക്കാൻ മുഴുവൻ പേരുടെയും സഹകരണം ഉണ്ടാകണമെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ സംഘടകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com