ഇരിങ്ങാലക്കുട : വാട്‌സ്ആപ് പഞ്ചവാദ്യ ആസ്വാദക സമിതിയുടെ (WAPS) 10-ാം വാർഷികം ഡിസംബർ 15 ഞായറാഴ്‌ച അവിട്ടത്തൂർ മഹാദേവക്ഷേത്രാങ്കണത്തിൽ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി വൈകീട്ട് 5 മണി മുതൽ അയിലൂർ അനന്തനാരായണ ശർമ്മ (സ്വാമിക്കുട്ടി) പ്രമാണിയ്ക്കുന്ന പഞ്ചവാദ്യത്തിൽ പ്രസിദ്ധരും പ്രഗല്‌ഭരുമായ കലാകാരൻമാരാണ് ഓരോ വിഭാഗത്തിലും അണിനിരക്കുമെന്നു സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സദനം ഭരതരാജൻ മദ്ദളവിഭാഗത്തിനും, തുറവൂർ രാകേഷ് കമ്മത്ത് ഇടയ്ക്ക വിഭാഗത്തിനും മച്ചാട് രാമചന്ദ്രൻ കൊമ്പുവിഭാഗത്തിനും പരയ്ക്കാട് ബാബു ഇലത്താള വിഭാഗത്തിനും നേതൃത്വം വഹിയ്ക്കുന്നു. യുവത്വത്തിൻ്റെ ഊർജ്ജവും ഭാവനാ സമ്പന്നതയും നിറഞ്ഞവരാണ് സഹവാദകരേവരും.
വൈകീട്ട് 4 മണിയ്ക്ക് തുടങ്ങുന്ന വാർഷിക പൊതുയോഗത്തിൽ മൂന്ന് കലാകാരൻമാർക്ക് ചികിത്സാ ധനസഹായവും ചെയ്യുന്നുണ്ട്. രോഗാതുരതയാലും സാമ്പത്തികപരാധീനതകളാലും കഷ്ടപ്പെടുന്ന പ്രസിദ്ധ കൊമ്പുവാദകനായ മച്ചാടു രാമകൃഷ്‌ണൻ നായർ, തിമിലാചാര്യനായിരുന്ന പെരുമ്പിള്ളി ഗോവിന്ദൻകുട്ടി മാരാരുടെ മകനും അനുഷ്ഠാന വാദ്യകലാകാരനുമായ ശ്രീ പെരുമ്പിള്ളി (കുട്ടൻ) സജീവൻ, രാമൻകുട്ടി എസ്, തിരുവില്വാമല എന്നിവരാണ് ആ കലാകാരന്മാർ.
വാട്‌സ് ആപ്പ് പഞ്ചവാദ്യ ആസ്വാദക സമിതിയ്ക്കു വേണ്ടി ട്രസ്റ്റ് സെക്രട്ടറി കാവനാട് രവി, ജോയിന്റ് സെക്രട്ടറി വിനോദ്, ജയകൃഷ്ണൻ ജി ഖജാൻജിട്രസ്റ്റ്ര അംഗം രമേശൻ നമ്പീശൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com