പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച കോൺഫറൻസ് ഹാൾ, ചിൽഡ്രൻസ് പാർക്ക്, വാട്ടർ എ.ടി.എം, യൂട്ടിലിറ്റി സെൻറർ, വനിത ഫിറ്റ്നസ് സെന്റ്റർ എന്നിവ ഉദ്‌ഘാടനം ചെയ്തു

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ജില്ലാ കളക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ ഐഎഎസ് നിർവഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പിയുടെ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, വാട്ടർ എ.ടി.എം ഉദ്ഘാടനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, യൂട്ടിലിറ്റി സെന്റർ ഉദ്ഘാടനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് എന്നിവർ നിർവഹിച്ചു.

കൂടാതെ ടി ബി നിശ്ചയൻ പോഷൻ പരിപാടിയുടെ ഭാഗമായി ടി ബി രോഗികൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്തിനുള്ള ദേശീയതലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ് ജില്ലാ കളക്ടറിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ഏറ്റുവാങ്ങി.

സേഫ് കേരള വാട്സ്ആപ്പ് ഗ്രൂപ്പ് പൂമംഗലം ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികൾക്കായി നൽകിയ ഡയപ്പർ ജില്ലാ കളക്ടർ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പൂമംഗലം ഗ്രാമത്തിന്റെ അഭിമാനം സ്റ്റാർ സിംഗർ റണ്ണറപ്പായ സെബാ മൂണിനു പ്രത്യേക പുരസ്കാരം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻനിറഞ്ഞ സദസ്സിൽ വെച്ചു സമ്മാനിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ പി എന്നിവർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ കെ എസ് സന്തോഷ് കുമാർ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page