ആരോഗ്യവും ആയുർവേദവും – മാപ്രാണം ഒരുമ റെസിഡൻസ് അസോസിയേഷൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

മാപ്രാണം : മാപ്രാണം ഒരുമ റെസിഡൻസ് അസോസിയേഷനും കരുവന്നൂർ ആയുർ ജ്യോതി ആയുർവേദ ആശുപതിയും സംയുക്തമായി കർക്കിടക മാസം അസുഖങ്ങളും പ്രതി വിധികളെകുറിച്ചും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഇരിങ്ങാലക്കുട നഗരസഭാ 38-ാം വാർഡ് കൗൺസിലർ ലേഖ ഷാജൻ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു. കരുവന്നൂർ ആയുർജ്യോതി ആശുപത്രിയിലെ ഡോക്ടർ ലിജോ മന്നച്ചൻ ക്ലാസ്സ് നയിച്ചു.

തുടർന്ന് എല്ലാ വീട്ടുകാർക്കും സീതാറാം കർക്കിടക ഔഷധ കഞ്ഞി കിറ്റ് വിതരണം നടത്തി. ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്‌ മോഹനൻ, സെക്രട്ടറി ജയപ്രകാശ്, ട്രഷറർ ഷാലി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page