ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നിന്നും അധ്യാപകനും നാല് വിദ്യാർത്ഥികളുമടങ്ങുന്ന സംഘം ജൂലൈ 23 മുതൽ 26 വരെ ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ദേശീയ ആശയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമഗ്ര പരിപാടിയിൽ 900 യുവപ്രതിഭകൾ അവരുടെ സംസ്ഥാനത്തിന്റെ വിവിധ കലാ സംസ്ക്കാരിക വൈഭവം അവതരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
കേരളത്തിലെ 25 അംഗ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി, നോടൽ ഓഫീസർ ഷിന്റോ വി പി (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), എസ്കോർട്ട് ഓഫീസർ ഫാത്തിമ മഷീദ പി. (ആവാഹ ആർട്സ് ആൻഡ് സയൻസ് കോളേജ് മേപ്പയൂർ) എന്നിവരുടെ നേതൃത്വത്തിൽ,ഹരി നന്ദൻ പി എ,അവിനാശ് എം വി,അലീന മനോജ്,നിത്യ രതീഷ് എന്നിവർ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നു.
28 സംസ്ഥാനങ്ങളിലും എട്ട് യൂണിയൻ ടെറിറ്ററികളിലെയും യുവപ്രതിനിധികൾ തങ്ങളുടെ തനതായ കലാപരിപാടികൾ അവതരിപ്പിക്കുന്ന ഈ ദേശീയ വേദിയിൽ, കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ അവതരിപ്പിക്കുന്നത് ഓരോ മലയാളിയുടെയും അഭിമാനമായി മാറുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

