മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ച് ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൌൺ

ഇരിങ്ങാലക്കുട : ലോക നേത്രദാന ദിനത്തിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിൻ്റെ നേതൃത്വത്തിൽ മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചു. നേത്രദാന ബോധവൽക്കരണ കർമ്മ സേന അംഗത്വ ഫോം സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസിന് കൈമാറി. ലയൺസ് ക്ലബ് സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ് മിഴിവ് നേത്രദാന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.



ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗൺ പ്രസിഡണ്ട് ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോണി സേവ്യർ സ്വാഗതവും ടിനോ ജോസ് നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി ഡയസ് കാരത്രക്കാരൻ പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. ഷാജു പാറേക്കാടൻ, നിഖിൽ ജെയിംസ്, ഡിബിൻ അംബൂക്കൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page