ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് ( ഓട്ടോണമസ്) കോളജിൽ ഫിറ്റ് ഫോർ ലൈഫ് എന്ന ആരോഗ്യസംസ്കാര പരിപാടിയുടെ ഭാഗമായി, മീഡിയ കമ്മിറ്റിയും കോളജ് യൂണിയൻ അലോകയും ചേർന്ന്, ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ ബ്രെസ്റ്റ് കാൻസർ അവബോധ പരിപാടി സംഘടിപ്പിച്ചു.
അമൃത ഹോസ്പിറ്റലും ഡിഡിആർഡി ( DDRC Agilus Pathlabs LTD) അഗിലസ് പാത്ത്ലാബ് ലിമിറ്റഡും കൊച്ചി റോട്ടറി ക്ലബ്ബും സഹകരിച്ചാണ് ഈ പരിപാടി ഒരുക്കിയത്. അമൃത ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഡിസീസ് ഡിവിഷനിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. മിഷ ജെ. സി. ബാബു, പ്രിവൻ്റിവ് ഓങ്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സന്ധ്യ കെ. എൻ, ഡിഡിആർസിയിൽ മോളിക്യുലാർ ജനറ്റിക്സ് കൺസൾറ്റൻ്റായ ഡോ. സിൻ്റോ എം എസ് എന്നിവർ ക്ലാസ് നയിച്ചു.
ബ്രെസ്റ്റ് കാൻസർ തടയാൻ പറ്റുന്ന രോഗമാണെന്നും സ്ത്രീകളിലും അപൂർവ്വമായി പുരുഷന്മാർക്കും ബ്രെസ്റ്റ് കാൻസർ ഉണ്ടാകാമെന്നും ക്ലാസിൽ പറഞ്ഞു . എങ്ങനെ സ്വയം പരിശോധിച്ച് രോഗം കണ്ടെത്താമെന്നും വർഷത്തിലൊരിക്കൽ മാമോഗ്രാം നടത്തേണ്ട ആവശ്യകത എന്തെന്നും ഡോക്ടർമാർ വിശദീകരിച്ചു. കൃത്യമായ വ്യായാമവും നല്ല ഭക്ഷണ ശീലവും രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനികളുമായി സംവദിച്ചു നടത്തിയ ക്ലാസിൽ സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു. രാവിലെ 10: 30 മുതൽ 12 മണി വരെ കോളജ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
സമാപന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസിക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപഹാരം നൽകി. കോളജ് യൂണിയൻ ഭാരവാഹികളായ റെയ്ച്ചൽ റോസ്, അരുണിമ സി. യു. , സന സാബു തട്ടിൽ,അക്ഷത സുരേഷ് ബാബു, അനീറ്റ രാജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


