ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ – പുതിയ സംവരണ വാർഡുകൾ ഏതെല്ലാമെന്ന് അറിയാം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ 41 വാർഡുകൾ ഉണ്ടായിരുന്നത് പുനർനിർണ്ണയപ്രകാരം 43 വാർഡുകൾ ആയിട്ടുണ്ട്. വാർഡുകളുടെ പേരുകളും മാറിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്.

ഇരിങ്ങാലക്കുട നഗരസഭ വാർഡ് സംവരണ നറുക്കെടുപ്പ്

വനിത സംവരണ വാർഡുകൾ : 5 ഹോളി ക്രോസ് സ്കൂൾ, 10 കാട്ടുങ്ങച്ചിറ, 11 ആസാദ് റോഡ് , 12 ഗാന്ധിഗ്രാം നോർത്ത് , 14 ഗാന്ധിഗ്രാം ഈസ്റ്റ് , 15 മുനിസിപ്പൽ ഹോസ്‌പിറ്റൽ , 17 ചാലാംപാടം, 23 ഉണ്ണായിവാരയർ കലാനിലയം, 26 കൊരുംമ്പിശ്ശേരി 29 ബസ്സ്റ്റാൻഡ് , 30 ആയുർവേദ ഹോസ്പിറ്റൽ , 31 ക്രൈസ്റ്റ് കോളേജ് , 34പള്ളിക്കാട് , 37 പൊറത്തിശ്ശേരി, 38 മഹാത്മാ സ്കൂൾ, 39 തളിയക്കോണം സൗത്ത്,, 40 കല്ലട, 41 തളിയക്കോണം നോർത്ത്,, 42 പുത്തൻതോട്

എസ്/സി വനിത വാർഡുകൾ : 24 പൂച്ചക്കളം, 32 എസ് എൻ നഗർ, 36 കണ്ടാരതറ

എസ്/സി ജനറൽ വാർഡുകൾ : 33 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , 35 സിവിൽ സ്റ്റേഷൻ

ജനറൽ വാർഡുകൾ : 1മൂർക്കനാട്, 2 ബംഗ്ലാവ് , 3 കരുവന്നൂർ , 4 പീച്ചാമ്പിള്ളിക്ക്കാണം, 6 മാപ്രാണം , 7 മാടായിക്കോണം , 8 നമ്പയാങ്കാവ്, 9 കുഴിക്കാട്ടുക്കാണം, 13 ഗാന്ധിഗ്രാം,, 16 മടത്തിക്കര, 18 ചന്തക്കുന്ന് , 19 സെന്റ് ജോസഫ്‌സ് കോളേജ് , 20 ഷൺമുഖം കനാൽ , 21 ചേലൂർ , 22 മുനിസിപ്പൽ ഓഫീസ് , 25 കണ്ഠേശ്വരം , 27 കാരുകുളങ്ങര, 28 കൂടൽമാണിക്യം , 43 പുറത്താട്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page