ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ മ്യൂസിക് ക്ലബ്ബിന്റെയും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ ‘നാദാർപ്പണം’ സംഗീത പരിപാടി അരങ്ങേറി.
പൂർവ്വ വിദ്യാർത്ഥി സംഘടന മ്യൂസിക് ക്ലബ്ബിനുവേണ്ടി നൽകിയ സംഗീതോപകരണങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സംഗീതസംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ നിർവഹിച്ചു.

സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.
ഡോ.ജെൻസി. കെ. എ ( മലയാള വിഭാഗം അധ്യക്ഷ), ടെസ്സി വർഗീസ് (പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട്), വിദ്യ സദാനന്ദൻ (മ്യൂസിക് ക്ലബ് കൺവീനർ ) എന്നിവർ സംസാരിച്ചു.

വിദ്യാധരൻ മാസ്റ്റർക്കുള്ള ആദരസൂചകമായി മലയാളവിഭാഗം അധ്യാപിക ക്യാപ്റ്റൻ ലിറ്റി ചാക്കോ മംഗള പത്രം വായിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തെ ‘ഗുരു വന്ദനം’ നൽകി ആദരിച്ചു. മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

