‘പുല്ലൂർ നാടകരാവ് 2023’ സ്വാഗത സംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. ‘പുല്ലൂർ നാടകരാവ് 2023’ ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്‍റ് എ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദേവസി- ഇളന്തോളി മാണിക്കുട്ടി സ്മാരക പ്രൊഫഷണൽ നാടകോത്സവം, അമേച്വർ നാടകം, സെമിനാറുകൾ, കവിയരങ്ങ്, വയലാർ ചലച്ചിത്രഗാന മത്സരം എന്നീ പരിപാടികൾ നാടകരാവിൽ അരങ്ങേറും. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഭരതൻ കണ്ടേങ്കാട്ടിൽ, കലാഭവൻ നൗഷാദ്, ടി.ജെ. സുനിൽ, വാർഡ് മെമ്പർമാരായ മണി സജയൻ, തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു.

ചമയം സെക്രട്ടറി അനിൽ വർഗ്ഗീസ് സ്വാഗതവും കിഷോർ പള്ളിപ്പാട്ട് ഷാജൂ തെക്കൂട്ട് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി മുഖ്യ രക്ഷാധികാരി മന്ത്രി ഡോ.ആർ ബിന്ദു, ചെയർമാൻ എ.എൻ. രാജൻ, ജനറൽ കൺവീനർ പുല്ലൂർ സജുചന്ദ്രൻ, ട്രഷറർ ടി.ജെ. സുനിൽ, ചീഫ് കോ-ഓഡിനേറ്റർ കിഷോർ പള്ളിപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O