ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നാല്പത്തൊമ്പതാം വാർഷികം ഉദ്‌ഘാടനവും അതോടനുബന്ധിച്ച് കഥകളി പുരസ്‌ക്കാരസമർപ്പണവും വിഖ്യാത ചലച്ചിത്രകാരൻ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.
ഞായറാഴ്ച ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ നടന്ന വാര്ഷികാഘോഷസമ്മേളനത്തിൽ കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഭാരതസർക്കാർ സാസ്കാരിക മന്ത്രാലയം അക്കാഡമീസ് & യുനെസ്‌കോ ഡയറക്ർ അനീഷ് പി രാജൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സംഗീതസംവിധായകൻ ബിജിപാൽ, കേരള കലാമണ്ഡലം ഡീനും ഭരണസമിതിയംഗവുമായ ഡോക്ടർ പി വേണുഗോപാലൻ , കൃഷ്ണൻ കാവനാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോക്ടർ കെ എൻ പിഷാരടി സ്മാരക പുരസ്ക്കാരങ്ങൾ കലാമണ്ഡലം സുകുമാരൻ, കലാമണ്ഡലം എൻഎൻ കൊളത്താപ്പിള്ളി, കലാമണ്ഡലം രാജേന്ദ്രൻ, പാലനാട് ദിവാകരൻ,കലാമണ്ഡലം ഭവദാസൻ, കലാമണ്ഡലം കൃഷ്ണൻകുട്ടി, കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം മോഹനകൃഷ്ണൻ എന്നീ ഒൻപത് കഥകളി ഗായകർക്കും, ഇ കേശവദാസ് പുരസ്‌കാരം കലാമണ്ഡലം രാജശേഖരനും, പി ബാലകൃഷ്ണൻ എൻഡോവ്മെന്റ് ഉണ്ണായി വാരിയർ കലാനിലയം വേഷം വിദ്യാർത്ഥി സൂരജിനും സമ്മാനിച്ചു.
പുരസ്കൃതരായ ഗായകരുടെ കഥകളി സംഗീതാർച്ചന, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നാഷണൽ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച മേളം, കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപിള്ള, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം, അനിൽകുമാർ, കലാനിലയം ഉണ്ണിക്കൃഷ്‌ണൻ, കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ, കുറൂർ വാസുദേവൻ നമ്പൂതിരി, കലാനിലയം രതീഷ്, കലാമണ്ഡലം രാജനാരായണൻ, കലാമണ്ഡലം വിനീത്, കലാമണ്ഡലം ബാലൻ, കലാമണ്ഡലം ഋഷി, ഊരകം നാരായണൻ നായർ, നാരായണൻകുട്ടി, ആൽബർട്ട് തുടങ്ങിയവർ ഉൾപ്പെട്ട കർണ്ണശപഥം മേജർസെറ്റ് കഥകളി എന്നിവയും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com