ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ വിദേശ വനിതയുടെ നങ്ങ്യാർക്കൂത്ത്

ഇരിങ്ങാലക്കുട : പന്ത്രണ്ട് ദിവസങ്ങളായി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ മൂന്നാം ദിവസമായ ജനുവരി 3 ബുധനാഴ്ച വൈകിട്ട് 4.30 ന് മിച്ചിക്കൊ ഓനോ എന്ന ജപ്പാൻ വനിത നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കും. കേരളീയ കലകളിലുള്ള താല്പര്യം കൊണ്ട് കഴിഞ്ഞ ആറേഴുവർഷമായി കൃത്യമായ ഇടവേളകളിൽ ഇരിങ്ങാലക്കുട എത്തി നങ്ങ്യാർ കൂത്ത് അഭ്യസിച്ച് വരുന്നു.

ഇരിങ്ങാലക്കുട വച്ച് തന്നെയാണ് മിച്ചിക്കോയുടെ നങ്ങ്യാർ കൂത്ത് അരങ്ങേറ്റവും നടന്നത്. സരിതാകൃഷ്ണകുമാറിന്റെ അടുത്ത് നങ്ങ്യാർക്കൂത്ത് അഭ്യസിക്കുന്ന മിച്ചിക്കൊ ബുധനാഴ്ച പൂതനാമോക്ഷമാണ് അവതരിപ്പിക്കുന്നത്. മുപ്പത്തി ഏഴാമത് മഹോത്സവത്തിന്റെ പ്രത്യേക പരിപാടി ആയിട്ടാണ് ഈ നങ്ങ്യാർ കൂത്ത് അരങ്ങേറുന്നത്.

You cannot copy content of this page