ഇരിങ്ങാലക്കുട : വേൾഡ് ഓട്ടിസം ബോധവൽക്കരണ ദിനത്തിന്‍റെ ഭാഗമായി കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന എൻ.ഐ.പി.എം.ആറിലെ ഡിപ്ലോമ ഇൻ സ്പെഷ്യൽ എജുക്കേഷൻ വിദ്യാർത്ഥികൾ ഓട്ടിസം ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
കോഴ്സ് കോഡിനേറ്റർ റീജ ഉദയകുമാർ, സ്പെഷ്യൽ എജുക്കറേറ്റർമാരായ ജിഷ മോൾ, സൗമ്യ കെ നായർ, അഡ്മിനിസ്ട്രേഷൻ രാമദാസ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.