മണ്ണിനും മനസ്സിനും കുളിരേകി ഇരിങ്ങാലക്കുടയിൽ ചെറിയ വേനൽ മഴയെത്തി

ഇരിങ്ങാലക്കുട : മീന മാസത്തിലെ കൊടുംചൂടിന്​ ശമനമേകി ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറൻ മേഖലയിൽ ചെറിയ വേനൽ മഴയെത്തി. ചൊവാഴ്ച രാവിലെ 9:45 മുതൽ 10 മണി വരെ ചെറിയ മഴയാണ് പെയ്തത്. ഇരുപത് മിനിറ്റിനുള്ളിൽ പിൻവാങ്ങിയെങ്കിലും മഴ എല്ലാവർക്കും ആശ്വാസമേകി. ബസ്സ്റ്റാൻഡ് മുതൽ ഠാണാ ഭാഗത്തേക്ക് മഴ പെയ്തില്ല.

continue reading below...

continue reading below..


പൊടുന്നെനെ മഴ എത്തിയത് ഇരുചക്ര യാത്രികരെയും കാൽനടക്കാരെയും ചെറുതായി ബുദ്ധിമുട്ടിച്ചു. കൈയിൽ കുട കരുതിയിരുന്നവർ വിരളം. എന്നാൽ കനത്ത വെയിലിൽനിന്നും രക്ഷനേടാൻ കുട കരുതിയവർ വേനൽ മഴയിൽ നനഞ്ഞില്ല.

You cannot copy content of this page