സംഗമേശ്വര ആയുർവേദ ചികിത്സാലയത്തിലേക്ക് ദൈനംദിന വാഹനസൗകര്യത്തിനായി വാഹനം സംഭാവനയായി ലഭിച്ചു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം കേരള സർക്കാരിൻറെ ഭരണാനുമതിയോടുകൂടി പ്രവർത്തനം ആരംഭിച്ച സംഗമേശ്വര ആയുർവേദ ഗ്രാമം എന്ന ആയുർവേദ ചികിത്സാലയം ഏകദേശം ഒരു വർഷം പിന്നിടുകയാണ്. എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒ.പി വിഭാഗത്തിൽ ആയുർവേദ പഞ്ചകർമ്മ ചികിത്സ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി സന്ദർശനത്തിന് ബുദ്ധിമുട്ടുള്ള വന്ദ്യവയോധികർക്കും, ഭിന്നശേഷി രോഗികൾക്കും, ഗാർഹിക സന്ദർശനത്തോടെയുള്ള ഡോക്ടർമാരുടെ സേവനവുമായി ജെറിയാട്രി കെയർ വിഭാഗത്തിൻ്റെ പ്രവർത്തനം ആരംഭിക്കുന്നു.

Continue reading below...

Continue reading below...

സമൂഹത്തിൽ സവിശേഷ പരിഗണന അർഹിക്കുന്നതായ വയോധികർ, ഭിന്നശേഷി രോഗികൾ എന്നിവർക്ക് ആയുർവേദ ചികിത്സയും ശാസ്ത്രീയമായ പരിചരണവും ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രോഗികളുടെ ഗൃഹസന്ദർശനം, അടിയന്തര ഘട്ടങ്ങളിലെ വൈദ്യസഹായം, പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള ഔഷധങ്ങളുടെ വിതരണം, രോഗികളുടെ പുനരധിവാസം എന്നിങ്ങനെ വിവിധ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.

ബൃഹത്തായ ഈ ജെറിയാട്രി കെയർ പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി രോഗീ സന്ദർശനത്തിനായി വാഹനസൗകര്യം ആവശ്യമായി വന്നിരിക്കുന്നു. ആയുർവേദ ഗ്രാമത്തിലേക്ക് തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ പ്രസ്തുത ആവശ്യത്തിലേക്ക് ഒരു വാഹനം സംഭാവന ചെയ്തിരിക്കുന്നു. കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് മെയ് ആദ്യവാരത്തിൽ ജെറിയാട്രി കെയർറിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുന്നതായിരിക്കും.