നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി മാധവനാട്യ ഭൂമിയിൽ അശോകവനികാങ്കം മണ്ഡോദരി നിർവ്വഹണം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ ആദ്യദിനത്തിൽ കൂടിയാട്ടം അശോകവനികാങ്കം മണ്ഡോദരി നിർവ്വഹണം അവതരിപ്പിച്ചു. മണ്ഡോദരിയായി ആതിര ഹരിഹരൻ രംഗത്തെത്തി.

രണ്ടാം ദിവസമായ ചെവ്വാഴ്ച വൈകിട്ട് 6:30 ന് അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ കൂടിയാട്ടം സുഭദ്രാധനഞ്ജയം (അഞ്ചാമങ്കം) സുഭദ്രയുടെ നിർവ്വഹണം രണ്ടാം ദിവസം അരങ്ങേറും. സുഭദ്രയായി രംഗത്ത് സരിത കൃഷ്ണ‌കുമാർ.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാഹുൽ, ഇടക്ക കലാനിലയം ഉണ്ണികൃഷ്ണ‌ൻ. താളം ആതിര ഹരിഹരൻ, ഗുരുകുലം അതുല്ല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page