തൃശൂർ ശക്തൻ സ്റ്റാൻഡിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് – ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ യാത്രക്കാർ വലഞ്ഞു, തൃശൂർ – കൊടുങ്ങല്ലൂർ ബസ്സുകൾ ഓടുന്നില്ല

ഇരിങ്ങാലക്കുട : തൃശ്ശൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ റൂട്ടുകളിലെ സ്വകാര്യ ബസ്സുകൾ ആണ് പണിമുടക്കുന്നത്. ശക്തൻ ബസ്സ്റ്റാൻഡിലെ ഗതാഗത പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് ബസ്സുകൾ പണിമുടക്കിൽ ഏർപ്പെട്ടത്. പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കുന്നില്ല കൃത്യസമയത്ത് സർവീസ് നടത്താൻ ആകുന്നില്ല എന്ന് ജീവനക്കാർ പരാതിപ്പെട്ടു. മുന്നറിയിപ്പില്ലാത്ത പണിമുടക്കിൽ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ എത്തിയ ഇതുമൂലം യാത്രക്കാരും വലഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ ബസ്സുകൾ ഓടുന്നില്ല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page