Under the Peepal Tree’ ഫോട്ടോഗ്രാഫി പ്രദർശനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എന്ന നാടിന് ആ പേര് ലഭിക്കാൻ കാരണമായ ആൽമരവും അതിന് കീഴിൽ വ്യത്യസ്തരായ മനുഷ്യരുടെ വ്യത്യസ്തങ്ങളായ സംഗമങ്ങളും പ്രമേയമാക്കിയുള്ള ഫോട്ടോഗ്രാഫർ എ.സി. ജയൻ ഇരിങ്ങാലക്കുട പകർത്തിയ ‘Under the Peepal Tree’ എന്ന പേരിലുള്ള ചിത്രങ്ങളുടെ പ്രദർശനത്തിന് തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ചുങ്കാലിലുള്ള ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഗ്യാലറിയിൽ തുടക്കമായി.



1973 മുതൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയും ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് എ.സി. ജയൻ.



പുതുക്കാട് എം.എൽ.എ. കെ.കെ. രാമചന്ദ്രൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ടി.കെ. സുധീഷ്, (വൈസ് പ്രസിഡന്റ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ) ജോസ് ചിറ്റിലപ്പിള്ളി (ജില്ലാ പഞ്ചായത്ത് അംഗം തൃശ്ശൂർ) , അക്ഷയ് സന്തോഷ് (മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അംഗം), ഡോ. ഉണ്ണികൃഷ്ണൻ പുളിക്കൽ (പ്രസിഡണ്ട് & ക്യൂറേറ്റർ ഓഫ് ഫോട്ടോമ്യൂസ്), ഫോട്ടോയോമ്യൂസ് അക്കാദമിക് ഡയറക്ടർ നന്ദകുമാർ മൂടാടി, കെ. ആർ . ശശികുമാർ മാസ്റ്റർ ((മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അംഗം), ബിജു സി.സി. (മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അംഗം) എന്നിവർ സംസാരിച്ചു. കൃഷ്ണപ്രസാദ്‌ സ്വാഗതവും ഫോട്ടോഗ്രാഫർ എ . സി. ജയൻ ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.



ഫോട്ടോ പ്രദർശനത്തോടൊപ്പം 1979 മുതൽ 2007 വരെ വിവിധ രാജ്യങ്ങളിലായി നിർമ്മിക്കപ്പെട്ട ഫോട്ടോ ഫിലിം പാക്കറ്റുകളുടെയും കാസറ്റുകളുടെയും അപൂർവ്വ ശേഖരങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.



2026 ജൂൺ 24 വരെ പ്രദർശനം തുടരും. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5.30 വരെയാണ് പ്രദർശനം നടക്കുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page