ഇരിങ്ങാലക്കുട : ചമയം സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന്റെ നോട്ടീസ് പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ ഒക്ടോബർ 21 മുതൽ 27 വരെയാണ് നാടക രാവ്.
ഒക്ടോബർ 21 അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം
ഒക്ടോബർ 22 വള്ളുവനാട് ബ്രഹ്മയുടെ വാഴ്‌വേമായം
ഒക്ടോബർ 23 പത്തനാപുരം ഗാന്ധിഭവന്റെ യാത്ര
ഒക്ടോബർ 24 തിരുവനന്തപുരം സംസ്കൃതിയുടെ നാളത്തെ കേരള
ഒക്ടോബർ 25 കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ്
ഒക്ടോബർ 26 കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം
ഒക്ടോബർ 27 പുല്ലൂർ ചമയം നാടകവേദിയുടെ കാ – ക ( കാലനും കള്ളനും )
നാടകവേദി പ്രസിഡണ്ട് എ.എൻ. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന നോട്ടീസ് പ്രകാശന ചടങ്ങിൽ ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ, സെക്രട്ടറി വേണു എളന്തോളി, ബിജു ചന്ദ്രൻ, ജയപ്രകാശ് എടക്കുളം, കണ്ണദാസ് പുല്ലൂർ, എ.ഐ. രവീന്ദ്രൻ, മിമിക്രി ആർട്ടിസ്റ്റ് പ്രഭാകരൻ ഇരിങ്ങാലക്കുട, കിംഗ്‌സ്മുരളി, ബദ്രിനാഥ് സതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com