മുരിയാട് : സംസ്ഥാനസര്‍ക്കാരിന്റെ ഗോവര്‍ദ്ധനി കന്നുകുട്ടി പരിപാലനപദ്ധതി മുരിയാട് പഞ്ചായത്തില്‍ ആരംഭിച്ചു. 22 കോടി രൂപ ചിലവഴിച്ച് 35600 കന്നുകുട്ടികളെ പരിപോഷിപ്പിക്കാന്‍ ഉതകുന്നതാണ് കേരള സർക്കാർ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ഗോവര്‍ദ്ധനി പദ്ധതി. മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആനന്ദപുരം ക്ഷീരസംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗോവര്‍ദ്ധനി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ റിട്ട. സര്‍ജന്‍ ഡോ. പ്രശാന്ത് ക്ലാസ്സ് നയിച്ചു. ഡോ.ടിറ്റ്സന്‍ പിന്‍ഹിറോ, മധു ബാലകൃഷ്ണന്‍, അസി.ഫീല്‍ഡ് ഓഫീസര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com