ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണി്റിൻറെ ജീവിതോത്സവം -2025 സമാപിച്ചു

ആനന്ദപുരം : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണി്റിൻറെ ജീവിതോത്സവം -2025 സമാപിച്ചു. പി.ടി.എ പ്രസിഡന്റ് ടി എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി ഡിവൈ.എസ്.പി പി സി ബിജു കുമാർ ഉദ്ഘാടനം നിർവഹിച്ച് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

എക്സൈസ് റേഞ്ച് ഓഫീസർ കെ കെ രാജു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. എൻ എസ് എസ് ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനർ പി പി സന്ധ്യ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പാൾ കെ പി ലിയോ, മാനേജ്മെന്റ് പ്രതിനിധി ഇ എൻ വാസുദേവൻ, സ്റ്റാഫ് സെക്രട്ടറി സി പി ജോബി, പ്രോഗ്രാം ഓഫീസർ സംഗീത ചന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page