ഭാരതീയ വിദ്യാഭവനിൽ നവരാത്രി ആഘോഷം നടന്നു

ഇരിങ്ങാലക്കുട : അറിവിന്റെയും നന്മയുടെയും പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ വർണ്ണാഭമായ പരിപാടികളോടെ നവരാത്രി ആഘോഷം നടത്തി. മൂന്നു ദിവസങ്ങളിലായി നടന്ന നവരാത്രി ആഘോഷത്തിൽ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധപരിപാടികൾ സംഘടിപ്പിച്ചു.

ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, ട്രഷറർ കൃഷ്ണൻകുട്ടി നമ്പീശൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, വിവേകാനന്ദൻ, ആനി മേരി ചാൾസ്, വിൻസെന്റ്, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി ടി എ പ്രസിഡന്റ്‌ ഡോ. ജീന ബൈജു എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച നവരാത്രി നൃത്തം ദണ്ഡിയ റാസ്, മഹിഷാസുരമർദിനിനൃത്തം എന്നിവ ഏറെ ശ്രദ്ധേയമായി. സംഗീതാർച്ചന , ചെറിയ കുട്ടികളുടെ നൃത്തപരിപാടികൾ, സരസ്വതീമണ്ഡപത്തിൽ കോലമെഴുതൽ, ബൊമ്മക്കൊലു തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page