പ്രീമി ജോൺസന്റെ ‘നീഹാരം പെയ്യുമ്പോൾ’ എന്ന് പുസ്തകം സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രീമി ജോൺസൺ എന്ന എഴുത്തുകാരിയുടെ നീഹാരം പെയ്യുമ്പോൾ എന്ന് പുസ്തകം എഴുത്തുകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. എം പി ജാക്സൺ യോഗം ഉദ്ഘാടനം ചെയ്തു.



എം സി പി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോസ് മഞ്ഞില അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബാബുരാജ് ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. അഞ്ചത്ത് ബാലകൃഷ്ണൻ മാസ്റ്റർ പുസ്തകപരിചയം നടത്തി.



കാട്ടൂർ രാമചന്ദ്രൻ, ശ്രീലതടീച്ചർ, വിജയൻ ചിറ്റേക്കാട്ടിൽ, പ്രീജി ഫെഡാലിസ്, അലീന സെബാസ്റ്റ്യൻ, സിന്റ സേവി, ദേവിക പ്രതാപൻ എന്നിവർ പ്രസംഗിച്ചു. അനുബന്ധമായി നടന്ന കവിയരങ്ങ് കൃഷ്ണകുമാർ മാപ്രാണം ഉദ്ഘാടനംചെയ്തു. രാധാകൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു.

You cannot copy content of this page