‘നവ്യം’ രണ്ടാം ദിവസം: ഇന്ന് മാലി സ്മരണാഞ്ജലിയും, തായമ്പകയും കൂടിയാട്ടവും

ഇരിങ്ങാലക്കുട: ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ‘നവ്യം’ കലാമേളയുടെ രണ്ടാം ദിവസമായ ഇന്ന് (ശനി) വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. രാവിലെ 9 മണിക്ക് നവമംഗളദീപം തെളിയിക്കുന്നതോടെ ഇന്നത്തെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും “മാലിയുടെ സംഗീതം ആസ്വാദകഹൃദയങ്ങളിൽ” എന്നവിഷയത്തിൽ കെ. ഗോപാലകൃഷ്ണൻ നായരുടെ പ്രഭാഷണവും ഉണ്ടായിരിക്കും.

രാവിലെ 10.30-ന് ഇതിഹാസ പുല്ലാങ്കുഴൽ വാദകൻ ടി. ആർ. മഹാലിംഗത്തിന്റെ (മാലി) നൂറാം ജന്മവർഷ സ്മരണയ്ക്കായി സമർപ്പിക്കുന്ന ഹരിപ്രസാദിന്റെ പുല്ലാങ്കുഴൽ കച്ചേരി നടക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രശസ്ത ചെണ്ടവാദകൻ കലാനിലയം ഉദയൻ നമ്പൂതിരിയുമായി കാവനാട് രവി നമ്പൂതിരി നടത്തുന്ന അഭിമുഖവും, 3 മണിക്ക് കലാമണ്ഡലം സുമേഷിന്റെ തായമ്പകയും അരങ്ങേറും.

വൈകീട്ട് 5 മണിക്ക്, സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്ര ഡയറക്ടറായി നിയമിതനായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരെ ആദരിക്കുന്ന അനുമോദന ചടങ്ങ് നടക്കും. തുടർന്ന് “കൂടിയാട്ടത്തിലെ ചിട്ടപ്രധാനവും മനോധർമ്മപ്രധാനവുമായ കഥാപാത്രങ്ങളുടെ രംഗാവതരണങ്ങളിൽ പ്രയോക്താവിന്റെ സമീപനങ്ങൾ – ‘ഹിമകരം’ ആട്ടത്തെ കേന്ദ്രീകരിച്ച്” എന്ന വിഷയത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാരുടെ പ്രഭാഷണം ഉണ്ടാകും. വൈകീട്ട് 6 മണിക്ക് നേപത്ഥ്യ രാഹുൽ ചാക്യാർ അവതരിപ്പിക്കുന്ന ‘അശോകവനികാങ്കം’ കൂടിയാട്ടവും ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page