ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 34-മത് വാർഷിക സമ്മേളനവും നവരാത്രി സംഗീതോത്സവവും പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് ശ്രീറാമും ഡോ. ബേബി ശ്രീറാമും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 10 മുതൽ 12 വരെ അമ്മന്നൂർ ഗുരുകുലത്തിൽ ആണ് പരിപാടികൾ നടക്കുന്നത്. ചടങ്ങിൽ നാദോപാസന രക്ഷാധികാരി ഡോ. സി.കെ. രവി അദ്ധ്യക്ഷത വഹിച്ചു.
കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി മുഖ്യ അഥിതിയായി. നാദോപാസന പ്രസിഡന്റ് സോണിയ ഗിരി ആമുഖ പ്രഭാഷണം നടത്തി. നാദോപാസന സെക്രട്ടറി നന്ദകുമാർ, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, വരവീണ ഡയറക്ടർ ശ്രീവിദ്യ വർമ്മ, തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ്കുമാർ സ്വാഗതവും, ഹരി കൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ഭരത് നാരായൺ (ചെന്നൈ) അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി അരങ്ങേറി.
ഒക്ടോബർ 11ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഭദ്ര വാരിയർ, ലക്ഷ്മി വാരിയർ എന്നിവർ ചേർന്ന് സംഗീതാർച്ചനയും, തുടർന്ന് 6.30ന് ആദിത്യദേവ് വി പുന്നയൂർക്കുളവും സംഘവും സംഗീത കച്ചേരിയും അരങ്ങേറും.
ഒക്ടോബർ 12ന് വൈകീട്ട് 5 മണിക്ക് ഗായത്രി പി പ്രസാദ് വായ്പാട്ട്, കീബോർഡ്, കൊന്നക്കോൽ, ഇടയ്ക്ക, മൃദംഗം, ഘടം എന്നിവയുമായി “സ്പെഷ്യൽ കർണാടക സംഗീത കച്ചേരി” അവതരിപ്പിക്കും. തുടർന്ന് 6.30ന് ശ്രീജിത്ത് ജി കമ്മത്ത് (പുല്ലാങ്കുഴൽ), സായി പ്രസാദ് പാലക്കാട്, മാധവ് ഗോപി,ആലുവ (വയലിൻ), വൈക്കം പ്രസാദ്, തുറവൂർ സുശീൽ (മൃദംഗം) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന “നാദലയ സംഗമ”വും അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

