കൽപറമ്പ് : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ 722 പോയിൻ്റോടുകൂടി ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് ഒന്നാം സ്ഥാനത്തും 608 പോയിൻ്റോടു കൂടി സെൻ്റ് മേരീസ് എച്ച്.എസ്.എസ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനത്തും, 543 പോയിൻ്റോടു കൂടി എൻ.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. 87 സ്കൂളുകൾ മാറ്റുരച്ച ശാസ്ത്രോത്സവത്തിൽ ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനം ബി.വി.എം.എച്ച്.എച്ച് .എസ്.എസ് കൽപറമ്പിൽ വച്ച് നടന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലതാ ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പൂമംഗലം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് ടി. എ അധ്യക്ഷയായ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് സമ്മാനദാനം നിർവഹിച്ചു.
ബി.വി.എം.എച്ച്എസ്എസ് കൽപ്പറമ്പ് മാനേജർ ഫാ. പോളി കണ്ണൂക്കാടൻ, ജിയുപിഎസ് വടക്കുംകര എച്ച് എം ഷിനി പി എസ്, ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് എച്ച് എം ജെൻസി എ ജെ, എച്ച് സി സി എൽപിഎസ് കൽപ്പറമ്പ് എച്ച് എം സിസ്റ്റർ സിൻസി പി ഒ, ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് പിടിഎ പ്രസിഡണ്ട് മേരി കവിത , ബി.വി എം എച്ച് എസ് എസ് കൽപറമ്പ് സ്ക്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ട് ഡേവീസ് കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച
ചടങ്ങിൽ ജനറൽ കൺവീനർ ബിജു ആന്റണി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ വർഷ ആർ വി നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

