മുപ്പുള്ളി തോറ്റംപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു – കലാശ്രേഷ്ഠ പുരസ്ക്കാരം വൈക്കം ചന്ദ്രൻമാരാർക്കും, നാദശ്രേഷ്ഠ പുരസ്കാരം പനങ്ങാട്ടിരി മോഹനനും, പുരസ്‌കാര സമർപ്പണം 13ന് 3 മണിക്ക്

ഇരിങ്ങാലക്കുട : ഈ വർഷത്തെ മുപ്പുള്ളി കലാശ്രേഷ്ഠ പുരസ്ക്കാരം വൈക്കം ചന്ദ്രൻമാരാർക്കും നാദശ്രേഷ്ഠ പുരസ്കാരം പനങ്ങാട്ടിരി മോഹനൻ എന്നിവർക്കും നൽകുന്നു. താന്ത്രികരത്നം പുരസ്‌കാരം ഏറ്റുവാങ്ങുന്ന ബ്രഹ്മശ്രീ ചെമ്മാലിൽ നാരായണൻകുട്ടി തന്ത്രികളുടെ സാനിധ്യത്തിൽ ആവണങ്ങാട്ടു കളരിയിൽ അഡ്വ എ യൂ രഘുരാമൻ പണിക്കർ ഗുരുനാഥൻ പുരസ്‌കാര സമർപ്പണം നടത്തുന്നു.

continue reading below...

continue reading below..കോവിഡിന്റെ അവസാന നാളുകളിൽ ജീവിതം വഴിമുട്ടിയ 100ൽ പരം വാദ്യകലാകാരന്മാർക്കു 3000 രൂപ വീതം നൽകി കാറളം പുല്ലത്തറ സെജ്‌‌വെൽ മുപ്പുള്ളി തുടങ്ങി വെച്ചതാണ് മുപ്പുള്ളി പുരസ്കാരം. 2021 മുതൽ കലാ ശ്രേഷ്ഠപുരസ്‌കാരം 10001 രൂപ പ്രശസ്‌തി പത്രം, ഫലകം, നാദശ്രേഷ്ഠ പുരസ്ക്‌കാരം 3001 രൂപ പ്രശസ്‌തിപത്രം, ഫലകം, എന്നിവ നൽകി വരുന്നു കൂടാതെ 15 ൽ പരം കലാകാരന്മാർക്ക് വിശിഷ്ട പുരസ്‌കാരം 2001 രൂപയും നൽകുന്നു . 50 ൽപരം കലാകാരന്മാർക്ക് സാമ്പത്തികസഹായം നൽകുന്നു.
ജനുവരി 13 ശനിയാഴ്ച 3 മണിക്ക് പുരസ്‌കാര സമർപ്പണം 4.30 ന് വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം 5 .30 ന് പനങ്ങാട്ടിരി മോഹനന്റെ നേത്യ ത്വത്തിൽ പാണ്ടിമേളം. എന്നിവ നടക്കുമെന്ന് മുപ്പുള്ളി പുരസ്ക്‌കാര നിർണ്ണയകമ്മറ്റി രക്ഷാധികാരി സെജ്‌വെൽ മൂപ്പുള്ളി, കോർഡിനേറ്റർ മേളശ്രീ പൂനാരി ഉണ്ണികൃഷ്ണൻ ചെയർമാൻ സുജേഷ് ആനുരുളി എന്നിവർ അറിയിച്ചു.

You cannot copy content of this page