ഇരിങ്ങാലക്കുട : കഴകം ജോലി നിലനിർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര നിയമനങ്ങളിൽ അമ്പലവാസി സമുദായ അംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
പിഷാരോടി സമാജത്തിൻ്റെ 48-ാം കേന്ദ്രവാർഷികവും പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ (PEWS) 45-ാം വാർഷികവും, പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവല പ്പ്മെന്റ്റ് ട്രസ്റ്റിന്റെ (PP&TDT) 22-ാം വാർഷികവും, തുളസീദളം വാർഷികവും ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ഡോ. കെ.എൻ. പിഷാരോടി നഗറിൽ (ഗായത്രി ഹാൾ) സംഘടിപ്പിച്ചു.
കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വാർഷികം ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ആർ. ഹരികൃഷ്‌ണ പിഷാരോടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വൈകിട്ട് നടന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നടന് കൈരളി ഡയറക്ടർ വേണു നിർവഹിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

പിഷാരോടി സമാജം പുതിയ കേന്ദ്ര ഭരണ സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ യോഗം തിരഞ്ഞെടുത്തു
പ്രസിഡണ്ട് എ രാമചന്ദ്ര പിഷാരോടി, വൈസ് പ്രസിഡണ്ടുമാർ കെ പി മുരളി, സി പി രാമചന്ദ്രൻ. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ, ജോയൻ്റ് സെക്രട്ടറിമാർ വി എം ഉണ്ണികൃഷ്ണൻ, മുരളി പിഷാരോടി മാപ്രാണം. ട്രഷറർ സി ജി കുട്ടി/
തുളസീദളം മാനേജർ ആർ പി രഘുനന്ദനൻ. പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫേർ സൊസൈറ്റി വൈസ് പ്രസിഡണ്ട് വി പി മധു. സെക്രട്ടറി എ അജയകുമാർ. ജോയൻ്റ് സെക്രട്ടറി ആനന്ദ് കുമാർ. ട്രഷറർ രാജൻ എ പിഷാരോടി. അംഗങ്ങൾ എ പി ഗീത, ഋഷികേശ് പിഷാരടി, ടി പി ഗോപാലകൃഷ്ണൻ, എ ആർ ഉണ്ണി.
പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവല പ്പ്മെന്റ്റ് ട്രസ്റ്റ് വൈസ് പ്രസിഡണ്ട് രാജൻ രാഘവൻ, സെക്രട്ടറി കെ പി രവി, ജോയൻ്റ് സെക്രട്ടറി പി മോഹനൻ. ട്രഷറർ എ പി ഗോപി. അംഗങ്ങൾ ഐ പി ഉണ്ണികൃഷ്ണൻ, വി എം വാസുദേവൻ, അശോക് കുമാർ, എം ഡി രാധാകൃഷ്ണൻ, കെ പി ഹരികൃഷ്ണൻ ( ജന. സെക്രട്ടറി), എ അജയകുമാർ( സെക്രട്ടറി, PE&WS)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive