മുരിയാട് : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടക്കുന്ന ലഹരി പ്രതിരോധ പ്രവർത്തനം മധുരം ജീവിതം പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് ‘ജീവധാര മനുഷ്യ ചങ്ങല 2025’ ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ടൂറിസം കേന്ദ്രമായ പുല്ലൂർ പൊതുമ്പു ചിറയോരത്ത് സമീപം സംഘടിപ്പിക്കുന്നു.
മധുരംജീവിതം – ജീവധാര മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം മുരിയാടിൻ്റെ യുവത ജീവിത ലഹരിയിലേക്ക് എന്ന ആശയമുയർത്തി പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ ആനന്ദപുരം മുരിയാട് മേഖലയിൽ പദയാത്ര സംഘടിപ്പിച്ചു.
ആനന്ദപുരം ആശുപത്രി ജംഗ്ഷനിൽ വച്ച് ശ്രീകൃഷ്ണ ഹൈസ്കൂൾ മാനേജർ വാസു മാസ്റ്റർ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എൻ എസ് എസ് വോളണ്ടിയേർസ് ഫ്ളാഷ് മോബും സ്ട്രീറ്റ് പ്ളേയും അവതരിപ്പിച്ചു.
രതി ഗോപി, കെ.യു.വിജയൻ ശ്രീജിത്ത് പട്ടത്ത് , കെ. വൃന്ദാകുമാരി നിജി വത്സൻ, സുനിൽകുമാർ , സേവ്യർ ആളൂക്കാരൻ, മണി സജയൻ , ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ , സെക്രട്ടറി എം ശാലിനി, അസി: സെക്രട്ടറി മനോജ് മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


