പുല്ലൂർ : ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷനായ മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുച്ചിറയോരത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങ്ങും യാഥാർത്ഥ്യമാകുന്നു. ആരംഭഘട്ടത്തിൽ വൈകിട്ട് 4 30 മുതൽ 6 30 വരെ ആയിരിക്കും ബോട്ടിംങിനുള്ള സൗകര്യം ഉണ്ടായിരിക്കുക 4 സീറ്റുള്ള നാല് പെഡൽ ബോട്ടുകൾ ആണ് സർവീസ് നടത്തുക.
ഐസിഎൽ ഫിൻകോർപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന ബോട്ടിങ്ങിൻ്റെ ഉദ്ഘാടനം 2025 ഒക്ടോബർ 27 തിങ്കളാഴ്ച്‌ച വൈകിട്ട് 5 30ന് നടക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു, തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് ഐസിഎൽ ഫിൻകോർപ്പിൻ്റെ സിഎംഡി അഡ്വ: കെ ജി അനിൽകുമാർ, ഉമ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പുല്ലൂർ പൊതുമ്പുച്ചിറയോരത്ത് ടൂറിസം പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾനാടിന് സമർപ്പിച്ചു കഴിഞ്ഞു. 2026 മാർച്ച് മാസത്തിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന മൂന്നാംഘട്ടത്തിൽ ബോട്ടിങ്ങും ചിൽഡ്രൻസ് പാർക്കുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ: ആർ ബിന്ദു ടീച്ചറുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള ചിൽഡ്രൻസ് പാർക്കിൻ്റെ നിർമ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി, കെ യു വിജയൻ, സരിത സുരേഷ് , സെക്രട്ടറി എം ശാലിനി എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

