ഇരിങ്ങാലക്കുട : ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അധീനതയിലുള്ള ചാലക്കുടി ഉൾവനാന്തരങ്ങളിൽ തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർദ്ധനരായ 44 കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും, അവർക്ക് വേണ്ടിയുള്ള വെള്ളം, വെളിച്ചം, വഴി പോരായ്‌മകൾ പരിഹരിക്കാനും, കുട്ടികളുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

നാലുചുറ്റും കാടിനുള്ളിൽ മാത്രം ജീവിച്ചു ശീലിച്ച മലയ വിഭാഗത്തിൽപ്പെട്ട വരുടെ വീടുകളുടെ ശോചനീയാവസ്ഥ നേരിൽ കണ്ടശേഷം സ്ഥലം എം.എൽ.എ. സനീഷ്‌കുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
തൻ്റെ മകൻ അമൽജിതിൻ്റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട ഈ ആദിവാസി സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമം തുടരുമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
