ബാങ്കിനെതിരെ പ്രതിഷേധിക്കുന്നവർ വൈകുന്നേരങ്ങളിൽ ശുപാർശക്കായി എന്നെ വിളിക്കുന്നവർ – ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്ക്സൺ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ- ഓപ്പറേറ്റിവ് ബാങ്കിലെ താത്കാലിക പ്രതിസന്ധി കണ്ട് അടുത്ത നഗരസഭാ ഭരണം പിടിക്കാൻ ആരും വ്യാമോഹിക്കേണ്ട എന്ന് ബാങ്ക് ചെയർമാനും മുൻ കെ പി സി സി സെക്ക്രട്ടറിയുമായ എം പി ജാക്സൺ . ഒപ്പം ബാങ്കിനെതിരെ എക്കാലവും പ്രതിഷേധിക്കുന്നവർ വൈകുന്നേരങ്ങളിൽ ശുപാർശക്കായി എന്നെ വിളിക്കുന്നവരാണെന്ന പരിഹാസവും…

അർബൺ സഹകരണ ബാങ്കായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ഐ.ടി.യു ബാങ്ക്) പ്രവർത്തനങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വിശദീകരണവുമായി ബാങ്ക് ഹെഡ് ക്വാർട്ടേഴ്സിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്നും അത് ചിലർ ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബാങ്കിലെ നിക്ഷേപകരുടെ പണം സൂരക്ഷിതമാണെന്നു അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്‌പ തിരിച്ചടവ് മോശ മാവുകയും, അത് വഴി റിസർവ്വ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണ്ണമായും പാലിക്കുവാൻ കഴിയാതെ വരുകയും ചെയ്യുന്നു എന്നും ഇത് താൽക്കാലിക പ്രതിഭാസമാന്നെനും ഇത് മറികടക്കാനുള്ള തീവ്രപരിശ്രമമാണ് ബാങ്ക് എന്നും ആദ്ദേഹം ആവർത്തിച്ചു.

കരുവന്നൂർ ബാങ്കിലെ പോലെയുള്ള വിഷയമല്ല ഇവിടെ നടത്തതെന്നും , ഇവിടെ ഒരു സാമ്പത്തിക തിരിമറി നടത്തിയതിന്റെ ഭാഗമായി വന്ന പ്രതിസന്ധി അല്ല ഇപ്പോൾ സംജാതമായത് എന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ സംരക്ഷണത്തിന് വേണ്ടിയാണ് റിസേർവ് ബാങ്ക് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഏവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് മാനേജിംഗ് ഡയറക്ടർ എല്‍ ജോൺ വൈസ് ചെയർമാൻ ഇ ജെ വിൻസൺ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു,

Press conference by Irinjalakuda Town Co-operative Bank Chairman M.P. Jackson

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page