കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു. വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് വർഷക്കാലത്തെ വേറിട്ട ഒരു കാഴ്ചയാണ് കടമ്പ മരം ‘പെയ്യുന്നത്’. ചാറ്റൽമഴ കണക്കെ ഇലകളും പൂവിതളുകളും പൊഴുയുന്നതിനാലാണ് ഈ വിശേഷണം. നൂറുവർഷത്തിലധികം പഴക്കമുള്ള നാല് കടമ്പ മരങ്ങളാണ് സ്കൂളിൽ ഉള്ളത്
ഇരിങ്ങാലക്കുട : കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു. വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് വർഷക്കാലത്തെ വേറിട്ട ഒരു കാഴ്ചയാണ് കടമ്പ മരം ‘പെയ്യുന്നത്’. ചാറ്റൽമഴ കണക്കെ ഇലകളും പൂവിതളുകളും പൊഴുയുന്നതിനാലാണ് ഈ വിശേഷണം. നൂറുവർഷത്തിലധികം പഴക്കമുള്ള നാല് കടമ്പ മരങ്ങളാണ് സ്കൂളിൽ ഉള്ളത്.
കോറോണ വൈറസിന്‍റെ ദൃശ്യവൽക്കരണത്തോട് സാദൃശ്യമുള്ള രൂപത്തിൽ മരം നിറയെ പൂക്കൾ ഉണ്ട്. കടമ്പ പൂക്കളെ കാദംബരി എന്നാണ് അറിയപ്പെടുന്നത്. വനം ഗവേഷണ വകുപ്പിന്‍റെ പരിപാലനത്തിലാണ് ഇവ. വർഷം തോറും കടമ്പ മരത്തിന്‍റെ വിത്തുകൾ ശേഖരിക്കുന്നതിനായി വനം വകുപ്പിൽ നിന്നും ആളുകൾ സ്കൂളിൽ എത്താറുണ്ട്.
കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേര് വന്നത്. ജലാശയങ്ങളുടെ തീരത്തും നനവാർന്ന
നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല.
മഞ്ഞ നിറത്തിൽ ഗോളകാകൃതിയിൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നത് കുട്ടികളിലും അധ്യാപകരിലും കൗതുകമുണർത്തുന്ന കാഴ്ചയാണ്. പുണ്യപുരാതന വൃക്ഷമായി കാണപ്പെടുന്ന കടമ്പ മരത്തിനു ഔഷധ ഗുണങ്ങൾ ഏറെയാണ്. സുഗന്ധതൈല നിർമാണത്തിനായി കടമ്പ പൂക്കൾ ഉപയോഗിക്കാറുണ്ട്.
മഴ കാലത്താണ് (ജൂൺ, ജൂലൈ മാസങ്ങളിൽ) കടമ്പ മരം സാധാരണയായി പൂവിടാറുള്ളത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു.
പലതരത്തിലുള്ള ചിത്ര ശലഭങ്ങളെ ആകർഷിക്കുന്ന കടമ്പ പൂവ് സുഗന്ധം പരത്തുന്നതും കാഴ്ച്ചയിൽ മനോഹരവുമാണ്. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ എന്നിവ ധാരാളം ഔഷധഗുണം നിറഞ്ഞതാണ്
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O