കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആർടിസി(സി ഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം കെഎസ്ആർടിസി ഇരിങ്ങാലക്കുട ഹാളിൽ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിഇഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ടി എസ് സജിത് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി, കെഎസ്ആർടിഇഎ (സിഐടിയു) ജില്ല സെക്രട്ടറി കെ സി സുന്ദരൻ എന്നിവർ സംസാരിച്ചു.

You cannot copy content of this page