മിന്നൽ ചുഴലിയിൽ നിലം പതിച്ച അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആലിന്‍റെ സംസ്കാര കർമ്മം നടത്തി

മിന്നൽ ചുഴലിയിൽ നിലം പതിച്ച അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കം കണക്കാക്കുന്ന ആലിന്‍റെ സംസ്കാര കർമ്മം നടത്തി

അവിട്ടത്തൂർ : കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്ന ഭക്തർ വർഷങ്ങളായി പ്രദക്ഷിണം ചെയ്തിരുന്ന കൂറ്റൻ അരയാൽ മരം കഴിഞ്ഞ ആഴ്ച ഉണ്ടായ മിന്നൽ ചുഴലിയിൽ നിലം പതിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കം കണക്കാക്കുന്ന ആലിന്‍റെ വേദ വിധിപ്രകാരമുള്ള സംസ്കാര കർമ്മം ക്ഷേത്രം തന്ത്രി നകർണ്ണ് മനക്കൽ രാമൻ നമ്പൂതിരി നിർവഹിച്ചു.

ക്ഷേത്രം ശാന്തി കെ.എസ്. സജു നമ്പൂതിരി, ക്ഷേത്രം ഭാരവാഹിളായ പി.എൻ. ഈശ്വരൻ എ.എസ്. സതീശൻ, എ.സി. ദിനേഷ്, എ.അജിത് കുമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

You cannot copy content of this page