ഇരിങ്ങാലക്കുട ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഹിന്ദി അധ്യാപകർക്കായി ‘സുരീലിഹിന്ദി’ ഏകദിനപരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : യുപി ഹൈസ്കൂൾ ക്ലാസുകളിലെ ഹിന്ദി പഠനം ആസ്വാദ്യകരവും ലളിതവും ആക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഹിന്ദി അധ്യാപകർക്കായി ഏകദിനപരിശീലനം “സുരീലിഹിന്ദി” സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ജിഷ ജോബി ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഓ ഡോ. നിഷ എം.സി. അധ്യക്ഷത വഹിച്ചു.
സെൻറ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. ലിസമ്മ ജോൺ മുഖ്യാതിഥിയായി.

കെ പി കേശവൻ, ഷെനു.ടി. എസ്, ബിന്ദു.വി. റപ്പായി എന്നിവർ ക്ലാസുകൾ നയിച്ചു. ഇരിങ്ങാലക്കുട ബി ആർ സി- ബി പി സി സത്യപാലൻ.കെ. ആർ സ്വാഗതവും ബി ആർ സി ട്രെയിനർ സംഗീത. പി.എസ് ഏവർക്കും നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page