എസ് എൻ സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച

ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എഡ്യൂക്കേഷൻ ട്രസ്റ്റ് ഇരിങ്ങാലക്കുട എസ് എൻ സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 10 ബുധനാഴ്ച രാവിലെ 9:30 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും.

തൃശൂർ എം.പി ടി എൻ പ്രതാപൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എസ് എൻ ചന്ദ്രിക എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവി അധ്യക്ഷതവഹിക്കും. കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും കഥാകൃത്തുമായ പ്രഭാകരൻ പഴശ്ശി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിക്കും.

ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ബിന്ദു കെ സി, ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക ലത സി ആർ, ഹൈസ്കൂൾ വിഭാഗം അധ്യാപിക മായ കെ എന്നിവർക്കാണ് സർവീസിൽ നിന്ന് വിരമിക്കുന്നതിന് തുടർന്ന് യാത്രയപ്പ് നൽകുന്നത്.

ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.

continue reading below...

continue reading below..

You cannot copy content of this page