കൂടിയാട്ട മഹോത്സവത്തിൽ ശൂർപ്പണഖാങ്കം നിണം അരങ്ങേറുന്നു

ഇരിങ്ങാലക്കുട : മഹോത്സവത്തിന്റെ ഒമ്പതാം ദിവസം ചൊവ്വാഴ്ച ശൂർപ്പണഖാങ്കം കൂടിയാട്ടം സമ്പൂർണ്ണമാവുന്നു. രാമലക്ഷ്മണന്മാരാൽ ഉപേക്ഷിക്കപ്പെട്ട ശൂർപ്പണഖ തന്റെ സ്വന്തം രൂപം സ്വീകരിച്ച് സീതയെ പിടിക്കാൻ വരുമ്പോൾ ലക്ഷ്മണൻ തടുക്കുന്നു. ഉടൻ ശൂർപ്പണഖ ലക്ഷ്മണനെ എടുത്ത് കൊണ്ട് പോകുന്നു. കുപിതനായ ലക്ഷ്മണൻ ശൂർപ്പണഖയുടെ കർണ്ണനാസികാ ഛേദം ചെയ്യുന്നു. നിണമണിഞ്ഞ് ബീഭത്സരൂപിയായ ശൂർപ്പണഖ പ്രവേശിച്ച് രാമനോട് പകരം ചോദിക്കുമെന്ന് പറഞ്ഞ് പോകുന്നു.


തുടർന്ന് രാമലക്ഷ്മണന്മാർ സീതയോട് കൂടി പർണ്ണശാലയിലേക്ക് പോകുന്നതോടെ കൂടിയാട്ടം അവസാനിക്കുന്നു. രാമനായി ഗുരുകുലം തരുൺ സിതയായി ഗുരുകുലം ശ്രുതി ലക്ഷ്മണനായി ഗുരുകുലം കൃഷ്ണ ദേവ് ശൂർപ്പണഖയായി സൂരജ് നമ്പ്യാർ എന്നിവർ രംഗത്തെത്തും.


എട്ടാം ദിവസമായ തിങ്കളാഴ്ച ശൂർപ്പണഖാങ്കത്തിന്റെ ആദ്യ ഭാഗം ആസ്വാദകരുടെ മനം നിറച്ചു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കാലാമണ്ഡലം നാരായണൻ നമ്പ്യാർ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ആതിരാ ഹരിഹരൻ, ഗുരുകുലം വിഷ്ണുപ്രിയ, ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവരും പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page