ചലച്ചിത്രം പ്രദർശനം : മികച്ച ഡോക്യുമെൻ്ററിക്കുള്ള 2024 ലെ ഓസ്കാർ ബഹുമതി നേടിയ ഉക്രേനിയൻ ഡോക്യുമെൻ്ററി ” ട്വിൻ്റി ഡേയ്സ് ഇൻ മരിയുപോൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
ഉക്രേയ്നിലെ റഷ്യൻ അധിനിവേശത്തിൻ്റെ ആദ്യ ആഴ്ചകളിൽ ഉപരോധിക്കപ്പെട്ട മരിയുപോൾ നഗരത്തിൽ കുടുങ്ങിയ അസോസിയേറ്റ് പ്രസ്സിലെ (AP) യുദ്ധകാര്യ ലേഖകനും ഫോട്ടോഗ്രാഫറും എഴുത്തുകാരനും പുലിറ്റ്സർ അവാർഡ് ജേതാവുമായ ചെർണോവും സഹപ്രവർത്തകരും ചേർന്ന് ചിത്രീകരിച്ച യുദ്ധത്തിൻ്റെയും യുദ്ധക്കെടുതികളുടെയും യുദ്ധക്കുറ്റങ്ങളുടെയും ദൃശ്യങ്ങളാണ് ഒന്നരമണിക്കൂർ ഉള്ള ഡോക്യുമെൻ്ററി പറയുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഇരുപതോളം അവാർഡുകളാണ് ഇതിനകം ട്വിൻ്റി ഡേയ്സ് ഇൻ മരിയുപോൾ നേടിയിട്ടുള്ളത്. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com