ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിൻറെ അവധിക്കാല സഹവാസക്യാമ്പ് “ഓലപ്പീപ്പി “ ഈ വർഷത്തെ എൽ.എസ്.എസ് വിജയികളായ ദേവബാല യു.ആർ, ദിഷാൻ എം.ഡി , ആര്യൻ കെ എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ കവിയും ഗാനരചയിതാവുമായ ഇ ജിനൻമാഷ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബി.പി.സി കെ.ആർ സത്യപാലൻ മാസ്റ്റർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും എം.പി.ടി.എ പ്രസിഡണ്ട് ദിവ്യ കെ ഡി നന്ദിയും പറഞ്ഞു.
ശ്രേഷ്ഠം മലയാളം, നിറക്കൂട്ട് , ഓറിഗാമി, ഫുട്ബോൾ, നാടൻപാട്ട് കളരി, യോഗ, ജീവിത ശൈലി , ക്യാമ്പ് ഫയർ തുടങ്ങിയ സെഷനുകൾ ജിനൻ മാഷ്, ഗ്രീഷ്മ ഗോപലൻ, വിൻസി, ദിവ്യ , വിഷ്ണു വിജയൻ, അനി ഇരിങ്ങാലക്കുട, രാജലക്ഷ്മി സി, പി ആർ സ്റ്റാൻലി തുടങ്ങിയവർ കൈകാര്യം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ക്യാമ്പ് സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com