ഇരിങ്ങാലക്കുട : മോഹിനിയാട്ടത്തിൽ കലാമണ്ഡലം ശൈലിയുടെ സംരക്ഷകയും, പ്രചാരകയുമായിരുന്ന യശഃശരീരയായ ഗുരു കലാമണ്ഡലം ലീലാമ്മയെ സുവർണ്ണജൂബിലിയാഘോഷിക്കുന്ന ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അനുസ്മരിക്കുന്നു. ഒരുവർഷം നീണ്ടുനില്ക്കുന്ന “സുവർണ്ണ”ത്തിൻ്റെ ഭാഗമായിട്ടാണ് അനുസ്മരണം നടത്തുന്നത്.
മെയ് 26, ഞായറാഴ്ച അമ്മന്നൂർ ചാച്ചുച്ചാക്ക്യാർ സ്മാരക ഗുരുകുലത്തിൽ വൈകീട്ട് 5ന് ഗുരു നിർമ്മല പണിക്കർ ഭദ്രദീപം തെളിയിച്ച് സമാരംഭം കുറിക്കും. തുടർന്ന് 5.15ന് ലീലാമ്മ ടീച്ചറുടെ കീഴിൽ ദീർഘകാലം പഠിക്കുകയും, മോഹിനിയാട്ടത്തിൽ ഗവേഷണം നടത്തുകയും ചെയ്തിട്ടുള്ള ഡോക്ടർ ഗീത ശിവകുമാർ “മോഹിനിയാട്ടത്തിൽ ഗുരു കലാമണ്ഡലം ലീലാമ്മ നല്കിയ പുതിയ ചുവടുകളുടെ അംഗസൗഭഗം” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
കലാമണ്ഡലം ലീലാമ്മയുടെ ശിഷ്യയും ഇരിങ്ങാലക്കുടയുടെ അഭിമാനവുമായ കലാമണ്ഡലം പ്രഷീജ ഗോപിനാഥൻ്റെ മോഹിനിയാട്ടക്കച്ചേരി സന്ധ്യക്ക് 6.30ന് അരങ്ങേറും. ബിജീഷ് കൃഷ്ണ വായ്പ്പാട്ടിലും, സുമ ശരത്ത് നട്ടുവാങ്കത്തിലും, കലാമണ്ഡലം ഹരികൃഷ്ണൻ മൃദംഗത്തിലും, രഘുനന്ദൻ സാവിത്രി പുല്ലാങ്കുഴലിലും അകമ്പടിയേകും.
മോഹിനിയാട്ടത്തിൽ പരമ്പരാഗതശൈലി പിൻതുടർന്നും, പുതിയ അടവുകൾ ഉൾച്ചേർത്ത് മോഹിനിയാട്ടത്തെ വിപുലീകരിച്ചും, നൂതനമായ ഇനങ്ങൾ ചിട്ടപ്പെടുത്തിയും, നിരവധി അരങ്ങുകളിൽ നൃത്തമവതരിപ്പിച്ചും, കേരളത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യരെ വാർത്തെടുത്തും മോഹിനിയാട്ടത്തിൻ്റെ കലാമണ്ഡലം ശൈലിയുടെ കാവലാളായി വർത്തിച്ച ഒരു നർത്തകിയാണ് ഗുരു കലാമണ്ഡലം ലീലാമ്മ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com