ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് പുതിയ സാരഥികൾ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ പുതിയ റോട്ടറി വർഷത്തിലെ പ്രസിഡണ്ടിന്‍റ് സ്ഥാനാരോഹണവും സേവനപദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നടന്നു.

ഇരിങ്ങാലക്കുട എം.സി.പി. കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ റോട്ടറി വർഷം 2023-24 ലെ പ്രസിഡണ്ടായി ജോജോ കെ.ജെ യും സെക്രട്ടറിയായി ജിതിൻ ടി.പി യും മററു ഭാരവാഹികളും സ്ഥാനമേററു. ഡിസ്ട്രിക്ററ് ഗവർണർ നോമിനി റൊട്ടേറിയൻ ഡോ .ജി.ൻ. രമേഷ് മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ററ് ഡയറക്ടർ മോഹൻ വർഗീസ്, ഡിസ്ട്രിക്ററ് ഉപദേഷ്ടാവു് ജോഷി ചാക്കോ, അസി. ഗവർണർ ജോജു പതിയാപറമ്പിൽ, ജി.ജി.ആർ. റോയ് കണ്ടപ്പശ്ശേരി, മുൻ പ്രസിഡന്‍റ് ഡേവിസ് കരപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ബുള്ളററിൻ എഡിററർ പി.ടി. ജോർജിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ “Rotereye” എന്ന ബുള്ളററിന്‍റെ പ്രസാധനവും പ്രസ്തുത ചടങ്ങിൽ വച്ചു് നടന്നു. ക്ലബ്ബ് ഡയറക്ടർ രമേഷ് കൂട്ടാല സ്വാഗതവും സെക്രട്ടറി ജിതിൻ ടി.പി. നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O