ജെ.സി.ഐ ഇരിങ്ങാലക്കുട ലേഡി ജേസി വിങ്ങിന്‍റെ ‘പ്രജോദിനി 2023’ പദ്ധതിയിൽ പത്ത് വനിതകൾക്ക് തയ്യൽ മെഷീനും പരിശീലനവും സൗജന്യമായി നൽകുന്നു – അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : നിരാലംബരും, വരുമാനമാർഗം ഇല്ലാത്തവരും വിധവകളുമായ സ്ത്രീകളെ സ്വന്തമായി വരുമാനമാർഗ്ഗം കണ്ടെത്തി സ്വയം സംരംഭകരായി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതിന്‍റെ അടിസ്ഥാനത്തില്‍ ജെ.സി.ഐ.ഇരിങ്ങാലക്കുട ലേഡി ജേസി വിങ്ങിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയായ പ്രജോദിനി 2023 ൽ പത്ത് വനിതകൾക്ക് തയ്യൽ മെഷീനും പരിശീലനവും നൽകുന്നു.

ഇതിന്‍റെ ആദ്യഘട്ടത്തിൽ തയ്യലിൽ താല്പര്യമുള്ള തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വനിതകൾക്ക് തയ്യൽ ക്ലാസിൽ വേണ്ടത്ര പരിശീലനം നൽകി സൗജന്യമായി മെഷീൻ നൽകുന്നതാണ് എന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട ചേർന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയിലൂടെ വേണ്ട പരിശീലനം നൽകി അവരെ സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരികയും ഘട്ടംഘട്ടമായി സംരംഭകരായി വളർത്തുകയും ചെയ്യുക, അതിനു സർക്കാർ സ്ഥാപനം ആയ GITD (Global Institute of textile design) എന്ന സ്ഥാപനത്തിൽ ആയി മൂന്നുമാസത്തെ ട്രെയിനിങ് നടത്തി സെർറ്റിഫൈ ചെയ്തതിനു ശേഷം മാത്രമാണ് സൗജന്യമായി തയ്യൽ മെഷീനുകൾ നല്കുന്നതെന്ന് ജെ.സി.ഐ ഇരിങ്ങാലക്കുട ലേഡി ജേസി ചെയർപേഴ്സൺ നിഷിന നിസാർ അറിയിച്ചു.

ഈ പദ്ധതിയിലൂടെ തയ്യലിലേക്ക് വരാൻ ആഗ്രഹിക്കുന്ന സാധു വനിതകളിൽ നിന്ന് അപേക്ഷകൾ 7902200009 എന്ന വാട്സ്അപ് നമ്പറിൽ അയക്കുകയോ ജെ.സി.ഐ. ഭാരവാഹികൾക്ക് നൽകുകയോ ചെയ്യാം. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് പത്ത് പേരെ തെരഞ്ഞെടുത്ത് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും.

ജെ.സി.ഐ ഇരിങ്ങാലക്കുട ലേഡി ജേസി ചെയർപേഴ്സൺ നിഷിന നിസാർ, ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്‍റ് മേജൊ ജോൺസൻ, പ്രൊജക്റ്റ് കോർഡിനേറ്റർ ടെൽസൺ കോട്ടോളി, പ്രോഗ്രാം ഡയറക്ടർ സഖി മണിലാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

You cannot copy content of this page