മാലിന്യമുക്ത നവ കേരളത്തിന്‍റെ ഭാഗമാകാനൊരുങ്ങി ഇരിങ്ങാലക്കുട: മന്ത്രി ഡോ ബിന്ദു

ഇരിങ്ങാലക്കുട : മാലിന്യമുക്ത നവ കേരളത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രവർത്തികൾ 2024 മാർച്ചിന് മുൻപ് സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മാലിന്യമുക്ത നവ കേരളത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്തു പിടിച്ചാണ് പ്രവർത്തിക്കുന്നത്.

മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കുന്നതിനും 2018 ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം മാലിന്യ സംസ്ക്കരണം ഉറപ്പു വരുത്തുന്നതിനുമായി ഇരിങ്ങാലക്കുടയിൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൈവ, അജൈവ മാലിന്യ ശേഖരണം, സംസ്കരണം, യൂസർ ഫീ എന്നിവയിൽ പൊതുവായ ഒരു അവബോധം ഉണ്ടാക്കാനാണ് തീരുമാനമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികളുമായി വിശദമായ റിവ്യു നടത്തുമെന്നും വ്യക്തമായ റിപ്പോർട്ട്‌ തദ്ദേശസ്ഥാപനമേധാവികൾ നൽകണമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

ജൈവ അജൈവ മാലിന്യങ്ങളുടെ ഉറവിടത്തിൽ തന്നെയുള്ള സംസ്കരണം ഉറപ്പുവരുത്തക , ഡോർ ടു ഡോർ കളക്ഷൻ, മാലിന്യ കൂമ്പാരങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിക്കുക, മാലിന്യ കൂനകൾ വലിച്ചെറിയുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, കൊതുക് നിവാരണ പ്രവർത്തനങ്ങൾ അടിയന്തരമായി ഏറ്റെടുക്കുക, ജലാശയങ്ങളുടെ ശുചീകരണം നടത്തുക, പൊതുജനങ്ങൾക്ക് അവബോധം നൽകുക, ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയവ യോഗം ചർച്ച ചെയ്തു.

continue reading below...

continue reading below..


പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ സ് ധനീഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ്, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടിവി ലത, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ജില്ലാ ജോയിൻ ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പണ്ടു സിന്ധു, അഡിഷണൽ ഡയറക്ടർ നൈസി റഹ്മാൻ, ഹരിത കർമ്മ സേനഅംഗങ്ങൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംബിക, ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

You cannot copy content of this page