ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഫെബ്രുവരി 1,2,3 തിയ്യതികളിലായി നടത്തുന്ന സയൻസ് ഫെസ്റ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് ഫെബ്രുവരി 1,2,3 തീയ്യതികളിലായി നടത്തുന്നു. UP വിഭാഗം കുട്ടികളുടെ ശാസ്ത്രപഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിത വും ആക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പങ്കെടുപ്പിക്കുന്ന പ്രധാന പ്രവർത്തനമാണ് സയൻസ് ഫെസ്റ്റ്.

BRC യിലെ CRC കോർഡിനേറ്റർ രമ്യ. തോമസ് ഏവർക്കും സ്വാഗതം പറഞ്ഞു. ഇരിഞ്ഞാലക്കുട BPC സത്യപാലൻ. കെ. ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ദു. പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. DIET അദ്ധ്യാപകൻ സനോജ്. എം. ആർ ചടങ്ങിൽ മുഖ്യാഥിതിയായി. ഡോ സിന്റ. കെ. ബി, ദിവ്യ. പി. ആർ വിധിനിർണയത്തിനായി എത്തിച്ചേർന്നു. CRCC സന്ന.എ.എ ചടങ്ങിൽ നന്ദി പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page