ഇരിങ്ങാലക്കുട : പാവകളിയും, ആട്ടവും, പാട്ടും, പാചകവും, അഭിനയവും ഒക്കെ ചേർന്ന ഒരു രസക്കൂട്ടായ കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ ഒരുക്കിയ നാടകം ‘പാപ്പിസോറ’ പ്രേക്ഷകരെ നവീനമായ അരങ്ങനുഭവത്തിന്‍റെ തലത്തിലേക്ക് ഉയർത്തി. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസി’ൽ ഞായറാഴ്ച രാത്രിയായിരുന്നു അവതരണം.
വിവിധ രുചിക്കൂട്ടുകൾക്കായി ഭക്ഷണപാത്രങ്ങൾ അടുക്കിവെക്കുന്ന കാഴ്ചയിലാണ് ‘പാപ്പിസോറ’ തുടങ്ങുന്നത്. യുവ നാടക പ്രവർത്തകരായ മാളു ആർ ദാസും സനോജ് മാമോയും അഭിനേതാക്കളായി അരങ്ങിലെത്തുന്ന ‘പാപ്പിസോറ’ സംവിധാനം ചെയ്തത് അലിയാർ അലിയാണ്. ‘പാപ്പിസോറ’ എന്നാൽ അട്ടപ്പാടിയിലെ ഇരുളരുടെ ഭാഷയിൽ, എല്ലാരുമൊന്നു ചേർന്ന് ഒരു നല്ല സമയത്തെ ആട്ടവും കൊട്ടും പാട്ടുമൊക്കെയായി വരവേൽക്കുന്നതാണ്.
നാടകം വേദിയിലവതരിപ്പിച്ചു കൊണ്ടാണ് നാടകക്കാരായ മാമോയും മാളുവും ഈ ജനുവരി ഒന്നു മുതൽ ജീവിതപങ്കാളികളായി തീർന്നത്. അങ്ങനെ ഒരു ‘കല്യാണനാടകം’ ആണു ‘പാപ്പിസോറ’യെന്നും പറയാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com