ന്യൂയോർക്കിലെ നൃത്തോത്സവത്തിൽ അഭിമാനമായി ഇരിങ്ങാലക്കുടക്കാരി ഹൃദ്യ ഹരിദാസ്

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ഇന്ത്യൻ നൃത്തരൂപങ്ങളുടെയും സാംസ്കാരിക മൂല്യങ്ങളുടെയും സർഗ്ഗാത്മക പ്രദർശനങ്ങളിലൂടെ, വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ- അമേരിക്കൻ ആർട് കൗൺസിൽ സംഘടിപ്പിക്കുന്ന ദി ഇറേസിങ് ബോർഡേർസ് ഡാൻസ് ഫെസ്റ്റിവലിലേക്ക് മോഹിനിയാട്ടരംഗത്ത് പുതുവാഗ്ദാനമായ ഹൃദ്യ ഹരിദാസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

പരമ്പരാഗത ഇന്ത്യൻ നൃത്തരൂപങ്ങളെ പാശ്ചാത്യ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും, ഇന്ത്യൻ ക്ലാസിക്കൽ, നാടോടി കലാരൂപങ്ങൾക്ക് സാംസ്കാരികമായ സംരക്ഷണവും വ്യാഖ്യാനവും നല്കി ഇന്ത്യൻ നൃത്തരൂപങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധയും ആദരവും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഇന്തോ-അമേരിക്കൻ ആർട് കൗൺസിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ഇതിനകം വേദിയൊരുക്കിയിട്ടുണ്ട്.

മോഹിനിയാട്ടം ആചാര്യ നിർമ്മല പണിക്കരാണ് ഹൃദ്യയുടെ ഗുരു. മഹാഭാരതത്തിലെ ശക്തമായ സ്ത്രീകഥാപാത്രം അംബയുടെ കഥയാണ് മോഹിനിയാട്ടത്തിൽ നിർമല ടീച്ചർ ഹൃദ്യയ്ക്കു വേണ്ടി അരങ്ങിലേക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചുട്ടി കലാകാരനായ ഹരിദാസിന്റെയും രമയുടെ മകളായ ഹൃദ്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page