കെ.ജി. ജോർജ് (1945-2023) – പെണ്ണവസ്ഥകളുടെ അഭ്രഭാഷ്യകാരൻ: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : സാർവജനീനമായ പെണ്ണവസ്ഥകളെ അഭ്രപാളിയിൽ ആവിഷ്കരിച്ച ചലച്ചിത്രകാരനാണ് ഞായറാഴ്ച അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി. ജോർജെന്ന് (78) ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ദാമ്പത്യമടക്കം സ്ത്രീപുരുഷ ബന്ധങ്ങളിലെ അധികാരാനുഭവ വ്യത്യാസങ്ങളും മേൽക്കീഴവസ്ഥകളും ചലച്ചിത്രഭാഷയിൽ വിശകലനം ചെയ്തവയാണ് ജോർജിന്റെ മിക്ക സിനിമകളും. ‘ആദാമിന്റെ വാരിയെല്ല്’ ആ നിലയ്ക്കുള്ള മലയാളം ക്ലാസിക്കാണ്.

കാലം കടഞ്ഞെടുത്ത പ്രൗഢശില്പങ്ങളായി കെ ജി ജോർജ്ജിന്റെ ചലച്ചിത്രങ്ങൾ എക്കാലവും മലയാളത്തിനൊപ്പമുണ്ടാവുമെന്നും മന്ത്രി ഡോ. ബിന്ദു അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page