ഇ. ഗോപാലകൃഷ്ണ മേനോൻ എൻഡോവ്മെൻ്റ് കരൂപ്പടന്ന ഗ്രാമീണ വായനശാലക്ക് കെ.പി രാജേന്ദ്രൻ കൈമാറി

കരൂപ്പടന്ന : ഇ. ഗോപാലകൃഷ്ണ മേനോൻഎൻഡോവ്മെൻ്റ് കരൂപ്പടന്ന ഗ്രാമീണ വായനശാലക്ക് കെ പി രാജേന്ദ്രൻ കൈമാറി. എൻഡോഴ്മെൻ്റിൻ്റെ ഭാഗമായി നൽകുന്ന ഗ്രന്ഥങ്ങളും ഇ. ഗോപാലകൃഷ്ണ മേനോൻ സ്മാരക വായനശാല പ്രസിഡന്റ് കെ പി രാജേന്ദ്രൻ കരൂപ്പടന്ന ഗ്രാമീണ വായനശാലക്ക് കൈമാറി.

കരൂപ്പടന്ന ഗ്രാമീണ വായനശാല വൈസ് പ്രസിഡന്റ് എം.ലീന ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി പി കെ അബ്ദുൽ മനാഫ് സ്വാഗതവും ഭരണസമിതി അംഗം സി ആർ സോജൻ നന്ദിയും പറഞ്ഞു.

You cannot copy content of this page